വാക്ക്-ഇൻ-ഇന്റർവ്യൂ
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് വിജയിച്ച, ശാരീരികക്ഷമതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഭിന്നശേഷിക്കാരും സ്ത്രീകളും ഈ നിയമനത്തിന് അർഹരല്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
ഓഗസ്റ്റ് 5-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിന്റെ രണ്ടാം നിലയിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ഓഫീസിലാണ് അഭിമുഖം. ദിവസവേതനം 750 രൂപ ആണ്. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0471-2724600.
പി.എൻ.എക്സ്. 2838/2026
- Log in to post comments