കിലെയിൽ എം.എ. പ്രവേശനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്റ്റ്റേഷൻ (കിലെ, തളിപറമ്പ, കണ്ണൂർ) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് 2026-27 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്സ് ലഭ്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾക്ക് ആഗസ്റ്റ് 3, 4, 5 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446169090, 9061831907, 9895094110.
പി.എൻ.എക്സ്. 2841/2026
- Log in to post comments