സ്ക്രൈബിന് അപേക്ഷിക്കാം
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നം. 40/2025) തസ്തസികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് 9 ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷ എഴുതുന്നതിന് ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് (ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥി ആണെന്ന് അവകാശപ്പെട്ടിട്ടുള്ള പക്ഷം) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ആഗസ്റ്റ് 3 വൈകിട്ട് 5 ന് മുമ്പായി kdrbtvm@gmail.com ഇ-മെയിൽ മുഖാന്തരമോ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിക്കാം. ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷ ഫോറം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION), ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ്. 2843/2026
- Log in to post comments