Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ പാളയം, പ്രാവച്ചമ്പലം, ആറ്റിങ്ങല്‍, കഴക്കൂട്ടം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.

കോഴ്‌സിന് ചേരാന്‍ താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് മുമ്പ് പാളയം സ്പെന്‍സര്‍ ജംഗ്ഷൻ,  പ്രാവച്ചമ്പലം, ആറ്റിങ്ങല്‍, കഴക്കൂട്ടം ഉദയാ ടവർ എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളിൽ നേരിട്ട് ഹാജരാകുക.  ഫോണ്‍ 9495642722, 9072592412

date