Skip to main content
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അവലോകനയോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സംസാരിക്കുന്നു

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: അവലോകനയോഗം ചേര്‍ന്നു

പന്ത്രണ്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗം ചേര്‍ന്നു.   കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സി കെ കാസിം എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, മുക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദിനി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ വിന്‍സന്റ് വടക്കേമുറിയില്‍, റിയാന സുബൈര്‍, മിനി സണ്ണി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, കേരള അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, സബ് കമ്മിറ്റി ഭാരവാഹികളായ ബേബി വളയത്തില്‍, വില്‍സണ്‍ തറപ്പേല്‍, സജിനി രാമന്‍കുട്ടി, ബെനിറ്റോ ചാക്കോ, ബിജു ഓത്തിക്കല്‍ പോള്‍സണ്‍ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഫെസ്റ്റിവല്‍ ഒരുക്കങ്ങളുടെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്ന പ്രീ ഇവന്റുകളുടെയും അവലോകനം യോഗത്തില്‍ നടന്നു.  കയാക്കിങ് മത്സരങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

date