സൗജന്യ കാര്‍ഷിക ഡ്രോണ്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'വിഷന്‍ 2031 - 100 ദിന കര്‍മ്മപരിപാടി'യുടെ ഭാഗമായി, സബ് മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (സ്മാം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ സൗജന്യ കാര്‍ഷിക ഡ്രോണ്‍ പരിശീലനം സംഘടിപ്പിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡ്രോണ്‍ അസിസ്റ്റന്റുമാരെ സജ്ജരാക്കുകയും തുടര്‍ന്ന് സര്‍ട്ടിഫിക്കേഷനോടെ ഡ്രോണ്‍ പൈലറ്റുമാരാകാന്‍ അവസരമൊരുക്കുകയുമാണ് ലക്ഷ്യം. 20-നും 35-നും ഇടയില്‍ പ്രായമുള്ള, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍, ബിരുദധാരികള്‍, ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവര്‍, കൃഷി/ഇലക്ട്രോണിക്സ്/ഐ.ടി മേഖലകളില്‍ പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിനകം മലപ്പുറം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ പ്രാദേശിക കൃഷിഭവനുകളിലോ നേരിട്ടോ aeempm@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 9383471644, 9383471643, 7736010356.
- Log in to post comments