റെഡ്, ഓറഞ്ച് അലർട്ടുകൾ: ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 4) വൈകിട്ട് കവചം സൈറൺ മുഴങ്ങും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (ഓഗസ്റ്റ് 4) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് വൈകുന്നേരം 03.00 നും 03.30 നും ഇടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 04.00 നും 04.30 നും ഇടയിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി പൊതുജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിനുള്ള മുന്നറിയിപ്പ് നടപടിയുടെ ഭാഗമായാണ് സൈറൺ മുഴക്കുന്നത്. സൈറൺ കേൾക്കുന്നവർ പരിഭ്രാന്തരാകാതെ ഔദ്യോഗിക മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പി.എൻ.എക്‌സ്. 2990/2026
- Log in to post comments