Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ മെട്രിക്കുലേഷനു ശേഷം വിവിധ കോഴ്സുകള്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വിഭാഗത്തിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 2026-27 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് ഫിഷറീസ് ഇ-ഗ്രാന്റ് വെബ്സൈറ്റു വഴി അപേക്ഷിക്കണമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രവേശനം ലഭിച്ച് 15 ദിവസങ്ങള്‍ക്കകം ഫോറം നമ്പര്‍ 4 ല്‍ അപേക്ഷകള്‍ https://scholarship.fisheries.gov.in/ എന്ന സൈറ്റിലൂടെ സ്ഥാപന മേധാവിക്ക് നല്‍കണം. സ്ഥാപന മേധാവികള്‍ അപേക്ഷയും അനുബന്ധരേഖകളും ഉള്‍പ്പെടെ ശുപാര്‍ശ സഹിതം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2566823.
date
- Log in to post comments