Skip to main content

ക്യാഷ് അവാര്‍ഡ്/സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബിഎസ്ഇ വിഭാഗത്തില്‍ എ1, ഐസിഎസ്ഇ വിഭാഗത്തില്‍ എല്ലാവിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും, 2025-2026 ബിരുദ/ബിരുദാനന്തരപ്രൊഫഷണല്‍കോഴ്സുകളില്‍ 60 ശതമാനത്തില്‍കുറയാത്ത മാര്‍ക്ക്‌വാങ്ങി ഉന്നതവിജയം നേടിയവര്‍ക്കും,  കലാകായിക-സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
 കേരളഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധിഅംഗങ്ങളുടെ മക്കളില്‍ 2026-2027 അദ്ധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍വരെ, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍   പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.   അപേക്ഷകള്‍ peedika.kerala.gov.in   മുഖേന ഒക്‌ടോബര്‍ 31നകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2792248.
 

 

date