Skip to main content
ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അകലാപ്പുഴ സന്ദർശിക്കുന്നു

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും -മന്ത്രി പി.സി വിഷ്ണുനാഥ്

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളുടെ പരിധിയിലെ അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ടൂറിസം സൗഹൃദ പ്രദേശമായി അകലാപ്പുഴയെ മാറ്റും. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും പുനരാവിഷ്‌കരിക്കുകയും ചെയ്യുകയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്.
പ്രാദേശിക തനിമയും സംസ്‌കാരവും ഭക്ഷണരീതികളും തൊഴില്‍ വൈദഗ്ധ്യവുമെല്ലാം അനുഭവവേദ്യമാക്കാനുള്ള അവസരം എക്സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിലൂടെ ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ അനുഗമിച്ചു.

date