Post Category
ക്ഷീരകര്‍ഷകര്‍ക്കായി സുരക്ഷിതമായ പാലുദ്പാദന പരിശീലനം
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ആഗസ്റ്റ് 19, 20 തീയതികളില്‍ 'സുരക്ഷിതമായ പാലുദ്പാദനം' എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. 20 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പരിശീലന സമയത്ത് തിരിച്ചറിയല്‍ രേഖയുടെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ ഹാജരാക്കുന്നവര്‍ക്ക് ദിനബത്തയും യാത്രാബത്തയും ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ ആഗസ്റ്റ് 14-ന് വൈകുന്നേരം അഞ്ചിനകം 0495-2414579 എന്ന ഫോണ്‍ നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments