മലപ്പുറം ഗവ. കോളേജില്‍ പി.ജി സ്പോട്ട് അഡ്മിഷന്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി-2, ഇ.ഡബ്ല്യു.എസ്-1, എസ്.ടി-1), എം.എ ഇക്കണോമിക്സ് (ഇ.ഡബ്ല്യു.എസ്-2, എസ്.ടി-1), എം.എസ്.സി ഫിസിക്സ് (എസ്.സി-2, എസ്.ടി-1, ഭിന്നശേഷി-1, കായികം-1, മറ്റ് പിന്നാക്ക സമുദായങ്ങള്‍-1, ഭിന്നശേഷി ലോക്കോമോട്ടര്‍-1), എം.എ ഇംഗ്ലീഷ് (ഭിന്നശേഷി-1, കായികം-1, ഭിന്നശേഷി ലോക്കോമോട്ടര്‍-1, ലത്തീന്‍ കത്തോലിക്കാ വിഭാഗം-1) എന്നിങ്ങനെയാണ് വിവിധ വിഷയങ്ങളിലെ സീറ്റ് ഒഴിവുകള്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി ക്യാപ് ഐഡി ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 12 നകം കോളേജ് ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9061734918.
- Log in to post comments