Skip to main content

നെഹ്റു ട്രോഫി ; കെ സി വേണുഗോപാൽ എംപിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

72മത് നെഹ്റു ട്രോഫി വള്ളംകളിയുടെ  വിവിധ സബ് കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്പോൺസർമാരുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കെ സി വേണുഗോപാൽ എംപിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചെമ്പറിൽ പ്രത്യേക യോഗം ചേർന്നു. കൂടുതൽ സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള നിർദ്ദേശം യോഗം പരിഗണിച്ചു.  വരും വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് സ്പോൺസർഷിപ്പ് സംഘടിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്തു.
ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം . ലിജു,കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, എം എൽ എ മാരായ എ ഡി തോമസ്,റെജി ചെറിയാൻ,ജില്ലാ കളക്ടർ ഷാജി വി നായർ , ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്,
ആ .ർ.ഡി ഒ ജെ .മോബി, എഡിഎം  സി പ്രേ ജി ,

മുൻ എംഎൽഎ എ.എ.ഷുക്കൂർ, സബ്കകമ്മറ്റി കൺവീനർമാരായ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി എസ് വിനോദ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

date