Skip to main content

കൗണ്‍സിലര്‍ ഒഴിവ്

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രോപ്പോളജി/ ഹ്യൂമന്‍ ഡെവലപ്പ്മെന്റ്/ നഴ്സിംഗില്‍ ബിരുദവും കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും.  കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം: 16,000 രൂപയും ടി.എയും. ഓഗസ്റ്റ് 17ന്  രാവിലെ 10ന്   ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. ഫോണ്‍: 0474 2796606.
 

 

date