Post Category
എംസിഎ റഗുലർ കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2026-27 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനത്തിനുള്ള, പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക്, ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം, അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടുന്ന അവസാന തീയതി: ആഗസ്റ്റ് 14. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്‌സ്. 3227/2026
date
- Log in to post comments