Skip to main content

ഓണം വാരാഘോഷം: സൈക്കിൾ റാലി 16ന്

ആഗസ്റ്റ് 24 മുതൽ 30 വരെ കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന സർക്കാർ ഓണം വാരാഘോഷത്തിന്റെ പ്രചരണാർത്ഥം വിനോദസഞ്ചാര വകുപ്പ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 രാവിലെ 7ന് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന സൈക്കിൾ റാലി 8.30ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ അവസാനിക്കും. എൽ.എം.എസ്-പാളയം-സെക്രട്ടേറിയേറ്റ്-ആയുർവേദ കോളേജ്, ഓവർബ്രിഡ്ജ് ആണ് സൈക്കിൾറാലിയുടെ സഞ്ചാരപാത. ജനപ്രതിനിധികൾ, എൽ.എൻ.സി.പി.ഇ-യിൽ നിന്നുള്ള കായികതാരങ്ങൾ, സ്പോർട്‌സ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ നൂറ്റിഅൻപതോളം പേർ സൈക്കിൾ റാലിയുടെ ഭാഗമാകും.

date