Skip to main content

*കർഷക ദിനാഘോഷം: മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു*

പൊയ്യ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്  മുഖ്യാതിഥിയായി. മാള കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജിത് സി.ബി. പദ്ധതി വിശദീകരണം നടത്തി. പൊയ്യ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി സജീവ്, മാള ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു പാറേക്കാട്ട് , പൊയ്യ കൃഷി ഓഫീസർ ശ്രീലക്ഷ്മി ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date