Post Category
ഗതാഗത നിയന്ത്രണം ഒഴിവാക്കി
കണിയാപുരം - ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമ്മാണം നടക്കുന്നതിനാൽ മുൻപ് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്ക്കാലികമായി ഒഴിവാക്കിയതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മോശം കാലാവസ്ഥ കാരണം പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലും, ഓണാഘോഷവുമായി ബന്ധപ്പെട്ട് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ആഗസ്റ്റ് 19 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവൃത്തികൾ താത്ക്കാലികമായി നിർത്തിവെക്കുകയും, റോഡിലെ ഗതാഗത നിയന്ത്രണം പൂർണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
date
- Log in to post comments