ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷാ തീയതി നീട്ടി
കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ (ജലനിധി) ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5 വരെ ദീർഘിപ്പിച്ചു.
സർക്കാർ / അർധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ / സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്സ് ഓഫീസർ റാങ്കിലോ മറ്റ് തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ജലനിധി വെബ്സൈറ്റ് www.jalanidhi.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്. 3281/2026
- Log in to post comments