സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
ജില്ലയിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള ( എ.എ.വൈ) സൗജന്യഓണക്കിറ്റ് വിതരണം ആരംഭിച്ചു. പതിനയ്യായിരത്തോളം കിറ്റുകളാണ് ആദ്യഘട്ടമായി വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ എത്തിച്ചത്. ആകെ 15 ഇനങ്ങളാണ് കിറ്റിലുള്ളത്. വിശദാംശങ്ങൾ ചുവടെ
പഞ്ചസാര -ഒരു കിലോ
വെളിച്ചെണ്ണ -ഒരു ലിറ്റർ
തുവരപ്പരിപ്പ് -250 ഗ്രാം
ചെറുപയർപരിപ്പ്-250 ഗ്രാം
വൻപയർ-250 ഗ്രാം
കടല-500 ഗ്രാം
നെയ്യ് (മിൽമ)-100 മില്ലി
ശബരി പായസക്കൂട്ട്-40 ഗ്രാം
ശബരി ഗോൾഡ് ടീ -250 ഗ്രാം
ശബരി പായസം മിക്സ്-200 ഗ്രാം
ശബരി സാമ്പാർ പൊടി-100 ഗ്രാം
ശബരി മുളക് പൊടി-100 ഗ്രാം
ശബരി മഞ്ഞൾ പൊടി-100 ഗ്രാം
ശബരി മല്ലിപ്പൊടി-100 ഗ്രാം
ശബരി ഉപ്പ്- ഒരു കിലോ
(കെഐഒപിആർ1456/2026)
ഗതാഗതം നിരോധിച്ചു
കോട്ടയം: 15-ാം മെൽ(കെ.കെ.റോഡ്)- ഇളങ്ങുളം റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 18 മുതൽ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കൊടുങ്ങൂർ- പള്ളിക്കത്തോട്(വാഴൂർ- പുലിയന്നൂർ) റോഡു വഴി പോകണം.
- Log in to post comments