Skip to main content

തൊഴിൽ ഭവനിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

ലേബർ കമ്മീഷണറേറ്റിന്റെ കേന്ദ്ര കാര്യാലയമായ തൊഴിൽ ഭവനിൽ നടന്ന ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ സ്വാഗതമാശംസിച്ചു. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ തുടങ്ങിയവർ ഓണാശംസകൾ നേർന്നു. ജീവനക്കാരുടെ സ്നേഹോപഹാരം മന്ത്രിക്ക് സമ്മാനിച്ചു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പി.എൻ.എക്‌സ്. 3308/2026

date