Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട് ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററിലും അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററിലും ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ടെയ്ലറിംഗ്, എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്കില്‍ കെ.ജി.ടി.ഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31ന് രാവിലെ 10.30ന് മരുതറോഡിലുള്ള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447522338, 9895853986.  
 

date