Skip to main content

ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവ്  

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട്, അഗളി ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍സ്) അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.  യോഗ്യത- ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ്. തിരിച്ചറിയല്‍ രേഖ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് രണ്ടിനകം സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 9447522338, 9895853986.  

date