അക്‌സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ മുഖേന നടത്തുന്ന അക്‌സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ആഴ്ചയാണ് കോഴ്സിന്റെ ദൈർഘ്യം. വ്യക്തിഗത അപേക്ഷകർക്ക് ബി.ആർക് /ബിടെക് (സിവിൽ) / ഡിപ്ലോമ (സിവിൽ /ആർക്കിടെക്ചർ)അല്ലെങ്കിൽ തത്തുല്യ നിർമാണ അനുബന്ധ യോഗ്യത ഉണ്ടായിരിക്കണം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ, അർബൻ അഫയേഴ്‌സ് വകുപ്പ്, അല്ലെങ്കിൽ ഐറ്റിപിഐ തുടങ്ങിയ ലൈസൻസിംഗ് ബോഡികളിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിർമാണം, ആർക്കിടെക്ചർ, സിവിൽ എഞ്ചിനീയറിംഗ്, റിസർച്ച് അല്ലെങ്കിൽ അധ്യാപന മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം, ഓട്ടോകാഡ്/ഹാൻഡ് ഡ്രാഫ്റ്റിംഗ് അറിവുണ്ടായിരിക്കണം. പൊതു കെട്ടിടങ്ങൾ, കെയർ ഹോമുകൾ, സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള കെട്ടിടങ്ങൾ എന്നിവയുടെ രൂപകൽപ്പനയിലെ പരിചയം, എക്‌സസിബിലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ അംഗങ്ങൾ, ഭിന്നശേഷിക്കാർ,അവരുടെ പരിചാരകർ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും.സ്ഥാപനങ്ങളും ഓർഗനൈസേഷനുകളും കുറഞ്ഞത് 5 വർഷമായി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കണം. പൊതുകെട്ടിടങ്ങളുടെ പ്ലാനിംഗിലും ഡിസൈനിംഗിലും പരിചയം വേണം. ടീമിൽ കുറഞ്ഞത് 3 സർട്ടിഫൈഡ് അക്‌സസ് ഓഡിറ്റർമാരും ഭിന്നശേഷിയുള്ള വ്യക്തികളും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക് 8129803943 ഇമെയിൽ: sjd.kerala.gov.in
- Log in to post comments