Skip to main content

തീറ്റപ്പുൽകൃഷി പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ആഗസ്റ്റ് 21 മുതൽ 22 വരെയുള്ള  രണ്ട്  ദിവസങ്ങളിലായി "തീറ്റപ്പുൽകൃഷി പരിശീലനം" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. 

 താൽപര്യമുള്ള ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്.  കഴിഞ്ഞ  മൂന്ന് വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാർത്ഥികൾ ആഗസ്റ്റ് 19 വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി താഴെ കാണിച്ചിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കേണ്ടതാണ്.  ഫോൺ  :0476 2698550, 8089391209.

date