Post Category
രജിസ്റ്റേർഡ് ഓഡിറ്ററുടെ സേവനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയിൽ കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഫാമുകളുടെ രജിസ്ട്രേഷൻ ഇനത്തിൽ ലഭിച്ച തുക സംബന്ധിച്ച ഡിഎൽസി അക്കൗണ്ടിന്റെ റീകൺസിലൈസേഷൻ അർദ്ധവാർഷികാടിസ്ഥാനത്തിൽ നടത്തുന്നതിന് രജിസ്റ്റേർഡ് ഓഡിറ്ററുടെ താത്കാലിക സേവനത്തിന് അപേക്ഷ/ക്വട്ടേഷൻ ക്ഷണിച്ചു. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ അനക്സ്, തത്തമ്പള്ളി പി.ഒ, 688 013) അപേക്ഷകൾ ക്വട്ടേഷൻ സഹിതം സമർപ്പിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 31 വൈകുന്നേരം മൂന്ന് മണി. അന്നേ ദിവസം 3.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2251103.
date
- Log in to post comments