Post Category
ഓണം ട്രേഡ് ഫെയറും എക്സിബിഷനും ആഗസ്റ്റ് 21 മുതൽ
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായ ട്രേഡ് ഫെയറിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനം ആഗസ്റ്റ് 21 രാവിലെ 11 മണിക്ക് കനകക്കുന്നിൽ ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ഡയറക്ടർ അഞ്ജന.എം എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കുന്ന ട്രേഡ് ഫെയറിൽ നൂറോളം സ്റ്റാളുകളാണുള്ളത്. പരമ്പരാഗത ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിവിധ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
date
- Log in to post comments