*ജില്ലാ ആസൂത്രണ കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി*
തൃശ്ശൂര്‍ ജില്ലാ ആസൂത്രണ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് 17, 18 തീയതികളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള 9 അംഗങ്ങളെ എതിരില്ലാതെയും മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള രണ്ട് കൗണ്‍സിലര്‍മാരെ എതിരില്ലാതെയും തിരഞ്ഞെടുത്തു. ഓഗസ്റ്റ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ജില്ലയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് കൌണ്‍സിലര്‍മാരില്‍ നിന്നുളള പ്രതിനിധിയായി ഡിവിഷന് 27 ലെ പ്രവീണ്‍ ലാലിനെ തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ ഓഗസ്റ്റ് 19 ന് നടന്ന വോട്ടെടുപ്പില്‍ പ്രവീണ്‍ ലാലിന് 34 വോട്ടും വിനോദ് കൃഷ്ണയ്ക്ക് 8 വോട്ടും ലഭിച്ചു. ആകെയുളള 56 കൗണ്‍സിലര്‍മാരില്‍ 43 പേര് യോഗത്തില്‍ പങ്കെടുത്തു.
കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കൗണ്‍സിലര്‍ സൗമ്യ അനിലന്‍, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കൗണ്‍സിലര്‍ പി.എന്‍ സുരേന്ദ്രന് എന്നിവരാണ് ആസൂത്രണ കമ്മിറ്റിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും പി.കെ കാവ്യ (കാവ്യ രഞ്ജിത്ത്), സി.കെ വിനോദ്, ഷീല, സലീജ ടീച്ചര്‍, ലീല രാമകൃഷ്ണന്, മീന ഭായി (മീന സാജന്), കെ.പി പോള്‍ (സാജന് കൊടിയന്‍), കെ.ജെ ഡിക്സണ്‍, ടി.കെ സുധീഷ് എന്നിവരും തൃശ്ശൂര്‍ ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
- Log in to post comments