Post Category
ബിരുദ സീറ്റൊഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുകള്‍ നിലവിലുണ്ട്. ബി.കോം ഫിനാന്‍സ് ഓണേഴ്സ്, ബി.എ ഇംഗ്ലീഷ് ഓണേഴ്സ് എന്നീ വിഷയങ്ങളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും, ബി.എസ്.സി മാത്തമാറ്റിക്സ് ഓണേഴ്സ് വിഷയത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0466 2270335.
date
- Log in to post comments