Skip to main content

ജല്‍ജീവന്‍ മിഷന്‍ വോളണ്ടിയര്‍ നിയമനം

ജല്‍ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച്.ഡിവിഷന്റെ കീഴില്‍ ജല്‍ജീവന്‍ മിഷന്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 ന് നടക്കും. 179 ദിവസത്തേക്കാണ് നിയമനം. ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച്.ഡിവിഷനില്‍ നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0483-2734891.

date