Skip to main content

ഒരുക്കാം ഹരിത ഘോഷയാത്ര

തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ഓണം ഘോഷയാത്രയിൽ ഹരിതചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ശുചിത്വ മിഷൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഗ്ലാസുകൾ തുടങ്ങിയവ കൊണ്ടുവരരുതെന്ന് നിർദേശമുണ്ട്. നഗരത്തിൽ സ്ഥാപിക്കുന്ന വാട്ടർ കിയോസ്‌ക്കുകൾ ഉപയോഗിക്കുക. ജൈവ, അജൈവ മാലിന്യങ്ങൾക്കായി ഘോഷയാത്രാ പാതയിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കുക.

പി.എൻ.എക്‌സ്. 3454/2026

date