Skip to main content

ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ സക്കീർ ഹുസൈൻ മികച്ച റിപ്പോർട്ടറായും, 'മാതൃഭൂമി'യിലെ എസ്. ശ്രീകേഷ് മികച്ച ഫോട്ടോഗ്രാഫറായും തിരഞ്ഞെടുക്കപ്പെട്ടു.

ദൃശ്യമാധ്യമ വിഭാഗത്തിൽ 'മനോരമ ന്യൂസി'ലെ വിജയലക്ഷ്മിയാണ് മികച്ച റിപ്പോർട്ടർ. മനോരമ ന്യൂസിലെ തന്നെ സജിത് എസ്. ജെ മികച്ച വീഡിയോഗ്രാഫർക്കുള്ള പുരസ്കാരത്തിനും അർഹനായി

date