Skip to main content

അതിഥി അധ്യാപക നിയമനം

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് കൊമേഴ്‌സ്, മലയാളം, അറബിക് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. അഭിമുഖ തീയതി: മലയാളം: സെപ്റ്റംബർ 8 രാവിലെ 10.30, കൊമേഴ്സ്: സെപ്റ്റംബർ 9 രാവിലെ 10.30, അറബിക്: സെപ്റ്റംബർ 9 ഉച്ചയ്ക്ക് 2 മണി.

പി.എൻ.എക്‌സ്. 3488/2026

date