Post Category
കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത സെപ്റ്റംബർ മാസത്തിൽ തൃശ്ശൂർ, മൂവാറ്റുപുഴ, കോട്ടയം ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. സെപ്റ്റംബർ 15നും 16നും തൃശ്ശൂർ കോൺഫറൻസ് ഹാളിലും 17ന് മൂവാറ്റുപുഴ YMCA കോൺഫറൻസ് ഹാളിലും 18ന് കോട്ടയം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 10.30ന് സിറ്റിങ് നടക്കും. ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോനും സിറ്റിങ്ങിൽ പങ്കെടുക്കും. ക്യാമ്പ് സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്സ്. 3507/2026
date
- Log in to post comments