Post Category
രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തിലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാകും. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ സെപ്റ്റംബർ 3 ഉച്ചയ്ക്ക് 2ന് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ച ശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ: 04712332120, 04712338487
പി.എൻ.എക്സ്. 3521/2026
date
- Log in to post comments