നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു
ജില്ലാതല നേത്രദാന പക്ഷാചരണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും മാവേലിക്കര ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഹാളിലാണ് പരിപാടിയും ക്യാമ്പും സംഘടിപ്പിച്ചത്. മെഗാമെഡിക്കൽ ക്യാമ്പിൽ നേത്ര പരിശോധന, എക്സ്-റേ പരിശോധന ഉൾപ്പെടുന്ന ക്ഷയ രോഗ സ്ക്രീനിങ്, ജീവിതശൈലി രോഗനിർണയം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ അധ്യക്ഷനായിരുന്നു. പക്ഷാചരണത്തിന്റെ ഭാഗമായി ലഭിച്ച നേത്രദാന സമ്മതപത്രങ്ങൾ കൊടിക്കുന്നിൽ സുരേഷ് എംപി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വിദ്യ പി.വി ക്ക് കൈമാറി. മാന്നാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം, ജി കൃഷ്ണകുമാർ, മുളക്കുഴ ഡിവിഷൻ അംഗം, അഡ്വ നിതിൻ ചെറിയാൻ, വെൺമണിജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ടി. വിശ്വനാഥൻ, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിബു രാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അനിൽകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ. ഡോ ലൈജു എസ്, ചെങ്ങന്നൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ടി. അനിതകുമാരി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ സാബു സുഗതൻ, ജില്ലാ ഒഫ്താൽമിക് സർജൻ ഡോ. സുനിത, ജില്ലാ ഒക്ടോമെട്രിക് കോഡിനേറ്റർ ജീനാ ബീഗം, റോട്ടറി ക്ലബ് പ്രതിനിധി ബിജു മാത്യു കുറ്റിക്കാട്ട്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഡോ ചിത്ര ഐ. തുടങ്ങിയവർ സംസാരിച്ചു . നേത്രദാനത്തെക്കുറിച്ച് ജില്ലാ ആശുപത്രി കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ ജീവൻ ശ്രീവത്സൻ, ഗവൺമെൻറ് മെഡിക്കൽ കോളേജ് ആലപ്പുഴ ഐ ഡോണേഷൻ കൗൺസിലർ ദിയ ദിലീപ് എന്നിവർ ക്ലാസുകൾ എടുത്തു. തുടർന്ന് ഇടപ്പോൺ ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് വിദ്യാർഥികളും ആശാ പ്രവർത്തകരും ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു.
- Log in to post comments