Skip to main content

*ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴിൽ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു*

 

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിൽ റസിഡൻഷ്യൽ രീതിയിലുള്ള സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് വഴി നടത്തുന്ന ഈ പദ്ധതിയിലൂടെ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്), എക്സിക്യൂട്ടീവ് സെക്രട്ടറി സർവീസസ്, മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്കാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയ 18 നും 30 നും ഇടയിൽ പ്രായവും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും താമസവും യൂണിഫോമും പൂർണ്ണമായും സൗജന്യമായിരിക്കും. ഫോൺ- 90743279068589973899.

 

date