Skip to main content

എല്‍.ഡി ക്ലര്‍ക്ക് സൗജന്യ പരിശീലനം

2027-ല്‍ പി.എസ്.സി നടത്തുന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കായി കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്ലസ് ടു പാസായിരിക്കണം. പ്രായപരിധി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 40 വയസും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 37 വയസ്. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 19ന് വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സമര്‍പ്പിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ജില്ലാ/ ബ്ലോക്ക്/ മുന്‍സിപ്പല്‍/ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 04922-273777, 9847866388.

date