Skip to main content

പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ [കെ-ലാംപ്‌സ് (പി.എസ്.)] നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് രണ്ടാം ബാച്ചിന്റെ മൂന്നാം ഘട്ട ക്ലാസുകൾ സെപ്റ്റംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 1920 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലും 2627 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിലും രാവിലെ 9.30 മുതൽ 5.15 വരെ നടക്കും.  അഡ്മിഷൻ ലഭിച്ചിട്ടുള്ള പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്www.niyamasabha.orgഫോൺ: 0471-251 2662/ 2453/ 2670.

പി.എൻ.എക്‌സ്. 3662/2026

date