Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ ഡയറി പ്രമോട്ടര്‍ നിയമനം: അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ സ്വീകരിക്കും

ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ തീറ്റപ്പുല്‍ വികസന പദ്ധതി നടപ്പിലാക്കാന്‍ സഹായിക്കുന്നതിനായി തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് ഡയറി പ്രമോട്ടര്‍മാരെ താത്കാലികമായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

18-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ തന്നെ താമസിക്കുന്നവരായിരിക്കണം. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 14-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കുമായി ജില്ലയിലെ ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 2321660.

date