Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 24-ന് തൃശ്ശൂരില്‍

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബര്‍ 24-ന് തൃശ്ശൂര്‍ കളക്ടറേറ്റ് അനക്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ. വാസു എന്നിവര്‍ നേതൃത്വം നല്‍കും.

പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ച വിവിധ പരാതികളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അദാലത്തില്‍ നേരിട്ട് കേള്‍ക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസനം, പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും. ഫോണ്‍: 918891612691889161279188916128.

date