Skip to main content

കെല്‍ട്രോണില്‍ മാധ്യമപഠനം: അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ - സോഷ്യല്‍ മീഡിയ ജേര്‍ണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ് തുടങ്ങിയ മേഖലകളില്‍   പരിശീലനം നല്‍കും.   ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.   പഠനകാലയളവില്‍ മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭിക്കും.   അവസാനതീയതി:  സെപ്റ്റംബര്‍ 19. ഫോണ്‍: 9544958182.
 

date