കണ്ണൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം; അഡ്വ. ടി ഒ മോഹനൻ എംഎൽഎ
കണ്ണൂർ നഗരത്തി ലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് അധികാരികൾ എന്നിവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഡ്വ. ടി ഒ മോഹനൻ കണ്ണൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
സ്റ്റേഡിയം കോർണർ പരിസരത്തുള്ള മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എം എൽ എ പറഞ്ഞു. . സ്റ്റേഡിയം കോർണർ പരിസരം, പോലീസ് മൈതാനത്തിന് സമീപം, റെയിൽവെ കിഴക്കേക്കവാടം എന്നീ പരിസരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാൽ ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആയതിനാവശ്യമായ ക്രമീകരണങ്ങൾ ട്രാഫിക് പോലീസ് നടത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു. കണ്ണൂർ താലൂക്ക് തഹസിൽദാർ എൻ കെ രത്നേഷ് , ഡെപ്യൂട്ടി തഹസിൽദാർ പ്രജോഷ് പുരുഷോത്തമൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ , വികസന സമിതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments