കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാം, അക്വാഫിറ്റ് പരിശീലനം തുടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം തുടങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പിണറായി സ്വിമ്മിങ്ങ് പൂളില്‍ തുടങ്ങിയ നീന്തല്‍ പരിശീലനം പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷെര്‍ളി ഉൽഘാടനം ചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി അധ്യക്ഷത വഹിച്ചു. തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസർ എം പി.ജീവ, പിണറായി ഗ്രാമപഞ്ചായത്തംഗങ്ങളായ എ സി റീന, ബിന്ദു ബാബു, കെ ജിനിഷ, അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് കെ പി പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കൊഴൂര്‍ യു.പി സ്‌കൂള്‍, കായലോട് കേളല്ലൂര്‍ യു പി സ്‌കൂള്‍, പിണറായി എ.കെ.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി.എച്ച്.എച്ച്.എസ് കതിരൂര്‍ എന്നിവിടങ്ങളിലെ 40 കുട്ടികള്‍ക്കാണ് 2 ബാച്ചുകളിലായി പിണറായി സ്വമ്മിങ്ങ് പൂളില്‍ പരിശീലനം നല്‍കുന്നത്.
- Log in to post comments