Post Category
ഇംഗ്ലീഷ് അധ്യാപക ഒഴിവ് അഭിമുഖം 16ന്
അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെപ്റ്റംബർ 16 രാവിലെ 10ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036.
പി.എൻ.എക്‌സ്. 3679/2026
date
- Log in to post comments