Skip to main content

വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം

നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻമൾട്ടിമീഡിയഫിലിംബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് 5 ന് മുൻപായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർനോർക്ക റൂട്ട്‌സ്നോർക്ക സെന്റർതൈക്കാട് പി.ഒ,  തിരുവനന്തപുരം - 695 014 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 3699/2026

date