Post Category
കെപ്കോയിൽ ഒഴിവ്
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഫുഡ് ആന്റ് ബിവറേജസ് മാനേജറുടെ കരാർ നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി 35 - 50 വയസ്. ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 26 വൈകിട്ട് 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2468585, kepcopoultry@gmail.com, kspdc@yahoo.co.in).
പി.എൻ.എക്‌സ്. 3707/2026
date
- Log in to post comments