Skip to main content

ജില്ലാതല സിവിൽ സർവീസ് കായികമേള: സെപ്തംബർ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാതല സിവിൽ സർവീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്തംബർ 17, 18, 19 തീയതികളിലായി ജില്ലയിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, വൈ.എം.സി.എ, ആറ്റിങ്ങൽ ഇൻഡോർ സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിലാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്.

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, കബഡി, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ചെസ്സ്, സ്വിമ്മിംഗ്, ഹോക്കി, ക്യാരംസ്, യോഗ, ലോൺ ടെന്നീസ്, ഖോ ഖോ തുടങ്ങിയ കായികയിനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള ജില്ലയിലെ സർക്കാർ ജീവനക്കാർ, ബന്ധപ്പെട്ട വകുപ്പുമേധാവികൾ മുഖേന സെപ്തംബർ 15ന് വൈകുന്നേരം 5 മണിക്ക് മുൻപായി എൻട്രികൾ സമർപ്പിക്കേണ്ടതാണ്. എൻട്രിഫോം തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ  ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2331720.

date