Skip to main content

പ്രൊവിഷണൽ ഇൻഡക്‌സ് മാർക്ക് പ്രസിദ്ധീകരിച്ചു

2026-27 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് പരാതികൾ ഉണ്ടെങ്കിൽ lbstvpm@gmail.com -ൽ സെപ്റ്റംബർ 13 നകം അറിയിക്കണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364.

പി.എൻ.എക്‌സ്. 3724/2026

date