Skip to main content

ജില്ല കലക്ടറുടെ നിർദ്ദേശം- മണത്തല നാഷണൽ ഹൈവേ സർവീസ് റോഡിലെ നടപ്പാത നിർമാണം ആരംഭിച്ചു.

ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

മണത്തല പ്രദേശത്തു കൂടി കടന്നുപോകുന്ന  നാഷണൽ ഹൈവേ സർവീസ് റോഡിൽ ഫുട്പാത്തിന്റെ അഭാവം (നടപ്പാത) പരാതിയായി ഉന്നയിക്കപ്പെട്ട സാഹചര്യത്തിലും മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പോലും അതുവഴി നടക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തിനാൽ വിഷയം ജില്ലാ വികസന സമിതിയിലും ചർച്ചയായതിന്റെ പശ്ചാത്തലത്തിലും
നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ഭാഗമായി ഇന്ന് മണത്തലയിൽ ഫുട്പാത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.ഒരാഴ്ചയ്ക്കകം  സ്ഥലം ലഭ്യമായ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഭൂമി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതായി ജില്ല കളക്ടർ അറിയിചിട്ടുണ്ട്.നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 

date